ദോഹ: ഖത്തറിൽ ഈയാഴ്ച അവസാനം വരെ മഴ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (QMD) അറിയിച്ചു. ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും വരും ദിവസങ്ങളിൽ അനുഭവപ്പെടുകയെന്നും ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.ബുധനാഴ്ച പുലർച്ചെ മുതൽ തീരപ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ......
ദോഹ: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഖത്തർ. അയൽരാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങൾ ആർക്കും ഗുണകരമാകില്ലെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി പറഞ്ഞു. ......
കൊച്ചി: സംസ്ഥാനത്തെ ചെറുകിട ബേക്കറികൾ, പ്രൊഡക്ഷൻ യൂണിറ്റുകൾ, പാക്കേജ് ഫുഡ് നിർമ്മാണ സ്ഥാപനങ്ങൾ എന്നിവ പാചകവാതകം ഇന്ധനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും പാചകവാതകം ലഭ്യമാകാതെ വന്നാൽ ചെറുകിട ബേക്കറികൾ അടക്കം അടച്ചു പൂട്ടേണ്ടി വരുമെന്നും ബേക്കേഴ്സ് അസോസിയേഷൻ കേരള. പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
യാത്രക്കാരും തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ ദിനംപ്രതി ആശ്രയിക്കുന്ന ചെറുകിട ബേക്കറി സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗത്തിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ അക്ക്വാട്ടിക് വാക്സിൻ ഡെവലപ്മെന്റിലെ ദീപിക വിശ്വാസ് കാലെയ്ക്ക് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നടത്തിയ SEAWEEDS 2026 അന്താരാഷ്ട്ര സിംപോസിയത്തിൽ “Therapeutic Promise of a Sargassum wightii Polysaccharide Against Aβ42-Induced Neurodegeneration in Drosophila: A Bioprospecting of Marine Seaweed” എന്ന ഗവേഷണ പ്രബന്ധത്തിന് ബെസ്റ്റ് ഓറൽ പേപ്പർ പ്രസന്റേഷൻ അവാർഡ് ലഭിച്ചു.
സിംപോസിയത്തിൽ ഡി.എച്ച്.ആർ വിമൺ സയന്റിസ്റ്റ് ഡോ. ഐശ്വര്യ ആർ. ......
രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
രാജ്യത്തെ മെഡിക്കൽ കോളേജുകൾ കുറവുള്ള മേഖലകളിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 157 മെഡിക്കൽ കോളേജുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഇതിനായി 41,332.41 കോടി രൂപയാണ് ആകെ ചെലവ്. ......
സി.പി.ഐ(എം) സംസ്ഥാന കമ്മറ്റി അംഗവും, മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന, സഖാവ് ഇ.എൻ. മോഹൻദാസിൻ്റെ, നിര്യാണം ഏറെ ദുഃഖകരമാണ്.
ദീർഘകാലം പാർട്ടിയുടെയും പൊതുജനങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച സമർപ്പിതനായ ഒരു പ്രവർത്തകനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
സംഘടനാ രംഗത്തും സാമൂഹിക മേഖലകളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സഹപ്രവർത്തകർക്കും പുതിയ തലമുറയ്ക്കും പ്രചോദനമായിരുന്നു.
സൗമ്യഭാവവും പ്രവർത്തനനിഷ്ഠയും കൈവിടാതെ പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്നു ഇ.എൻ. ......
മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ 50-കാരിക്ക് പുനർജന്മത്തിന് വഴിയൊരുക്കിയത് റോഡിലെ കുഴികൾ. സംസ്കാര ചടങ്ങുകൾക്കായി ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്ത്രീയ്ക്കാണ് വഴിയുടെ ശോച്യാവസ്ഥ അനുഗ്രഹമായത്. ......
തിരുവനന്തപുരം സീറ്റ് സിഎംപി ക്ക് വിട്ടു നൽകാൻ തീരുമാനിച്ച് കോൺഗ്രസ്. കോൺഗ്രസ് ദേശീയ ജനറൽ സെ ക്രട്ടറി കെ.സി.......
ഗർഭിണിയായ യുവതിക്ക് കാൻസർ രോഗികൾക്ക് നൽകുന്ന ഗുളിക നൽകിയെന്ന് ആരോപണം. ഇടുക്കി നെടുങ്കണ്ടം കല്ലാർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് ഗുരുതര ചികിത്സാ പിഴവെന്ന പരാതി ഉയരുന്നത്. ......
കേരളത്തിലെ വ്യവസായ മേഖലയിൽ വന്നിട്ടുള്ള വലിയ മാറ്റത്തിന്റെ പ്രതിഫലനമാണ് പുതിയ സംരംഭങ്ങളുടെ വരവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
ആലുവ ചുണങ്ങംവേലിയിൽ നിർമ്മിച്ച എൻ ഡി ആർ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അത്യാധുനിക വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ഒന്നാംഘട്ടമായ എൻ ഡി ആർ സ്പെയ്സ് വെയർഹൗസിംഗ് ഹബ്ബിന്റെ ഉദ്ഘാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സമൂഹവും സർക്കാരും ഒന്നിച്ചാണ് കേരളത്തിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റി'ൽ ഒപ്പുവെച്ച പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് എൻ.ഡി.ആർ ഗ്രൂപ്പിന്റെ സ്പെയ്സ് വെയർഹൗസിംഗ് ഹബ്ബെന്നും മന്ത്രി പറഞ്ഞു.
സമ്മിറ്റിൽ ഒപ്പുവെച്ച താത്പര്യപത്രങ്ങളിൽ 40 ശതമാനത്തോളം പദ്ധതികൾക്കായി ഇതിനോടകം സ്ഥലം അനുവദിച്ചുകഴിഞ്ഞു.ഇതിൽ 55,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പൂർത്തീകരിച്ചതും, അന്തിമഘട്ടത്തിലുള്ളതുമാണ്. ......